വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹം ഉണ്ടോ? ഇതാ ഒരു പരിഹാരം. മറ്റൊന്നും അല്ല, ഒരു ജ്യൂസ് ആണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്.വെള്ളരിക്ക- ഇഞ്ചി ജ്യൂസ് പതിവായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും.
ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചിയും സഹായിക്കും.
ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
വെള്ളരിക്ക ചെറുതായി അരിഞ്ഞ് അല്പം ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തില്‍ വെറുതെ അടിച്ചെടുത്താല്‍ മതി. ഇതില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ ഇതിലേയ്ക്ക് നാരങ്ങാനീരും ചേര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക