കാര്‍ത്തിയുടെ 25-ാമതായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജപ്പാന്റെ’ ട്രെയിലര്‍ റിലീസ് ചെയ്തു. റോബറിയുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജപ്പാന്. ദീപാവലി റിലീസ് ആയാകും ജപ്പാന് തിയറ്ററില്‍ എത്തുക. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തില്‍ നായിക. രാജ് മുരുഗനാണ് ചിത്രത്തിന്റെ സംവിധാനം.
ജി.വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്.പ്രകാശ് ബാബു , എസ്.ആര്.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ജപ്പാന്. രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. അനല്‍ – അരസ് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈ ലൈറ്റ്. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക