വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന് സംവിധാനം ചെയ്ത ചിത്രം എക്സിറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രമാണ് എക്സിറ്റ്
തീര്‍ത്തുമൊരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം എത്തും. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
തീര്‍ത്തും സംഭാഷണമില്ലാതെ, അനിമല്‍ ഫ്ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷന്‍ സര്‍വൈവല്‍ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്. വിശാഖിനെ കൂടാതെ തമിഴ് നടന് ശ്രീറാം, വൈശാഖ് വിജയന്, ആഷ്ലിന് ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക