കോഴിക്കോട്: വനിതാമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവം നടന്ന കോഴിക്കോട് കെപിഎം ട്രൈസെൻഡ ഹോട്ടലില്‍ എത്തി മഹസര്‍ തയാറാക്കുകയും ചെയ്തു.
നിലവില്‍ നടക്കാവ് പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുമായി ഇതുവരെയുള്ള നടപടിക്രമങ്ങള്‍ സംസാരിച്ചശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക