എണ്ണമയമുള്ള ചർമ്മം എപ്പോഴും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും കാലാവസ്ഥയിലെ മാറ്റവുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. ഇതുമൂലം ചര്‍മത്തിലെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം രക്ഷ നേടാനും ചില വഴികളുണ്ട്.
അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം. മിക്കപ്പോഴും കൃത്യമായ പരിചരണം മുഖത്തിന് നൽകാത്തതാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കാൻ കാരണമാകുന്നത്.
എണ്ണമയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം കഴുകേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് രണ്ട് തവണയെങ്കിലും മുഖം കഴുകാൻ ശ്രദ്ധിക്കണം. എണ്ണമയം അധികമായി തോന്നിയാൽ ഫേസ് വാഷുകൾ ഉപയോഗിച്ച് കഴുകാം. മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് എണ്ണമയം ഒഴിവാക്കാൻ സഹായിക്കും. ഇതിനൊപ്പം സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക