സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്നം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് മഞ്ഞുകാലത്താണ് ഈ പ്രശ്നം. ഇത് കാൽ കാണാൻ തന്നെ വൃത്തികേടായി തോന്നുമെന്ന് മാത്രമല്ല, വേദനയും ഉണ്ടാകും. കാല് വിണ്ടുകീറുന്നതിന് കാരണങ്ങള്‍ പലതാണ്. അവയുടെ പരിഹാരം എന്തെല്ലാം ആണെന്ന് നോക്കാം.
നമ്മളുടെ ശരീരത്തിലെ ഓയില്‍ കണ്ടന്റ് കുറഞ്ഞ് വരുമ്പോഴാണ് പലപ്പോഴും കാല് വിണ്ടുകീറുന്നതും അതുപോലെ, ചുളിവുകള്‍ വീഴുന്നതും. അതുപോലെ, മറ്റൊരു പ്രധാന കാരണങ്ങളില്‍ ഒന്നാണ് കൃത്യമായ രീതിയില്‍ പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുന്നത്. പ്രമേഹം ഉള്ളവര്‍ക്കും കാല് വരവിള്ളുന്ന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാല് പാദത്തിന് എന്തെങ്കിലും പ്രശ്നം ഉള്ളവരിലും കാല് വിണ്ടുകീറുന്ന പ്രശ്നങ്ങള്‍ കണ്ടുവരുന്നു. കാല്പാദങ്ങള്ക്ക് കൃത്യമായ പരിചരണം നല്കാതിരിക്കുമ്പോള്, ശരീരതാപം അമിതമായി കൂടുമ്പോഴെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
കാൽപാദം വിണ്ടുകീറുന്നതിനു വീട്ടിൽ തന്നെ ചെയ്യാം ഇക്കാര്യങ്ങൾ
കാല്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങാനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.
പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
വെളിച്ചെണ്ണ ചെറുതാക്കി ചൂടാക്കി ഇത് കാലില്‍ പുരട്ടി സോക്സ് ഇട്ട് കിടക്കുന്നത് നല്ലതാണ്. എന്നും രാത്രിയില്‍ ഇത്തരത്തില്‍ ചെയ്യുന്നത് നല്ലതാണ്.
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.
കാല് ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
ചെറുചൂടോടെ വെളിച്ചെണ്ണ എടുക്കുക. ഇതിലേയ്ക്ക് നല്ല മഞ്ഞള്‍ ചേര്‍ക്കുക. ഇത് വിണ്ടിരിക്കുന്നിടത്ത് പുരട്ടണം. ഇത്തരത്തില്‍ സ്ഥിരമായി പുരട്ടിയാല്‍ സാവധാനത്തില്‍ വിള്ളല്‍ മാറി കിട്ടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക