വിജയ് – ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം ഇതിനോടകം ആഗോളതലത്തിൽ 500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. മിക്സഡ് റിവ്യൂ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കിൽ പോലും ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. കേരളത്തിൽ നിന്നും റെക്കോർഡ് കളക്ഷൻ ലിയോ സ്വന്തമാക്കിയിട്ടുണ്ട്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് ആയിരുന്നു സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക