സാമന്തയും നാഗചൈതന്യയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു. ഇരുവരുടെയും വിവാഹ മോചന വാർത്ത അംഗീകരിക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ നാഗ ചൈതന്യയും സാമന്തയും വീണ്ടും ഒരുമിക്കുന്നു എന്നാണ് അഭ്യൂഹം. അതിലേക്ക് നയിക്കുന്ന പുതിയ തെളിവുണ്ടെന്നാണ് സാമന്തയുടെ ഇന്‍സ്റ്റ പോസ്റ്റ് വച്ച് ആരാധകര്‍ വ്യക്തമാക്കുന്നത്.
https://www.instagram.com/p/CzLcvN-LMlq/?utm_source=ig_web_copy_link
സാമന്ത മുന്‍ഭര്‍ത്താവ് നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് താരത്തിന്റെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു. ഒരു ദിവസം മുന്‍പ് സാമന്ത പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോകളിൽ സാമന്ത ടാറ്റൂ കാണിക്കുന്നത് കാണാം. മുൻപ് നടന്ന ഫോട്ടോഷൂട്ടിൽ സാമന്ത ടാറ്റൂ നീക്കം ചെയ്തതായി വാര്‍ത്തകളില്‍ വന്നിരുന്നു.
അതേസമയം പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഇപ്പോഴും സാമന്ത ടാറ്റൂ കളഞ്ഞില്ലെന്നത് തകര്‍ന്ന ബന്ധം വീണ്ടും തുടര്‍ന്നേക്കും എന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക