യാത്രക്കാർക്ക് ആശ്വാസമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിൽ അധികകോച്ചുകൾ അനുവദിച്ച് റെയിൽവേ. തിരൂർ മലബാർ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനായാണ് ഓരോ കോച്ചിലെയും തിരക്ക് കണക്കിലെടുത്ത് 6 ട്രെയിനുകളിൽ രണ്ടു ജനറൽ കോച്ചുകൾ വീതം റെയിൽവേ അനുവദിച്ചത്.
കണ്ണൂർ എക്സ്പ്രസ്, ചെറുവത്തൂർ എക്സ്പ്രസ്, സ്പെഷ്യൽ കോയമ്പത്തൂർ എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ്, സ്പെഷ്യൽ മംഗളുരു എക്സ്പ്രസ്, കോഴിക്കോട് എക്സ്പ്രസ് എന്നിവയിലാണ് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചത്.
ഇതിനു മുൻപ് റെയിൽവേ തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം- ഷോർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നീ എട്ട് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.
മലബാർ മേഖലയിൽ വലിയ ദുരിതത്തിലാണ് രാവിലെയും വൈകുന്നേരവും യാത്രക്കാരെ ഉൾക്കൊള്ളാൻ ആവാതെയുള്ള ട്രെയിൻ യാത്രകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക