വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഒരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നോക്കാം.
ആദ്യം തന്നെ ഒരു സവാള പൊടിയായി അരിഞ്ഞെടുക്കണം. പിന്നീട് ഒരു കിഴങ്ങ് തൊലികളഞ്ഞ് അതിനുശേഷം ഗ്രേറ്റ് ചെയ്ത് എടുക്കാം. ഇത് കുറച്ച് വെള്ളത്തിൽ ഇട്ട് നല്ലതുപോലെ കഴുകി പിഴിഞ്ഞെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കാം.
പിന്നീട് ഇതിലേക്ക് പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന സവാള കൂടി ചേർത്തു കൊടുക്കാം. ഒരു പച്ചമുളക്, അല്പം മല്ലിയില, കറിവേപ്പില എന്നിവ കൂടി പൊടിയായി ചേർത്തു കൊടുക്കാം. ഇതിലേക്ക് രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിക്കാം. പാകത്തിന് ഉപ്പ്, അല്പം ജീരകപ്പൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, ഒരു നുള്ള് മഞ്ഞൾ പൊടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.
ഒരു പാൻ വച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് അൽപ്പം എണ്ണ ഒഴിച്ചു കൊടുക്കാം. താൻ നല്ലതുപോലെ ചൂടായി വരുമ്പോൾ മിക്സ് ചെയ്ത് മാറ്റിവച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ദോശയുടെ പോലെ പരത്തിയെടുത്ത് മൂടിവെച്ച് രണ്ട് സൈഡും മറിച്ചിട്ട് കൊടുത്ത് നല്ലതുപോലെ വേവിച്ചെടുക്കാം. രുചികരമായ സിമ്പിൾ ബ്രേക്ക് ഫാസ്റ്റ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക