തിരുവനന്തപുരം: നേരം ഇരുട്ടിത്തുടങ്ങിമ്പോഴേക്കും തെയ്യവും തിറയും മണ്ണാൻ കൂത്തും മുടിയേറ്റുമൊക്കെയായി കനകക്കുന്ന് സജീവമായി. നിറഞ്ഞ ആൾക്കൂട്ടത്തിനു നടുവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ തുള്ളിയും കെട്ടിയാടിയും സന്ദർശകർക്കിടയിൽ വിസ്മയം തീർത്തു.
സാംസ്കാരിക വകുപ്പ് കനകക്കുന്ന് പാലസ് ഹാളിന് ചുറ്റിലും ഒരുക്കിയ ദൃശ്യകലകൾ കൊണ്ട് സജീവമായ പ്രദർശനങ്ങൾ കാണാൻ ദിവസവും ആയിരക്കണക്കിനാൾക്കാരാണ് എത്തുന്നത്. സാംസ്കാരിക വകുപ്പിനുകീഴിലുള്ള ലളിതകല അക്കാദമി, വാസ്തുവിദ്യ ഗുരുകുലം, ഫോക് ലോർ അക്കാദമി, ചലച്ചിത്ര അക്കാദമി, ഭാരത് ഭവൻ, പുരാവസ്തു വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക