ന്യൂഡല്‍ഹി: നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്ഐ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ പോകാനും കോടതി നിര്‍ദേശിച്ചു.
യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ പിഎഫ്ഐക്ക് കോടതി അനുമതി നല്കി. ഹൈക്കോടതിയില്‍ പോയതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന കോടതിയുടെ നിര്‍ദേശത്തോട് പിഎഫ്ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് യോജിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക