2007ൽ ഷങ്കറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തി ചിത്രം ശിവാജി: ദി ബോസ് റീ റിലീസിന് ഒരുങ്ങുന്നു. എന്നാല്‍ തമിഴ്നാട്ടിലല്ല ചിത്രത്തിന് റീ റിലീസ് ലഭിക്കുന്നത്. മറിച്ച് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലുമാണ്. രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ഒരാഴ്ചത്തെ പ്രദര്‍ശനമാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ഉണ്ടാവുക.
ഡിസംബര്‍ 12 നാണ് രജനിയുടെ പിറന്നാള്‍. ഡിസംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നിര്‍മ്മാതാക്കളായ എവിഎം പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുന്നത്.
രജനികാന്ത് നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍ ആയിരുന്നു നായിക. വിവേക്, സുമന്, രഘുവരന്, മണിവണ്ണന്, കൊച്ചിന് ഹനീഫ, രവികുമാര്‍, എം എസ് ഭാസ്കര്‍, ലിവിങ്സ്റ്റണ് തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. സുജാതയും ശങ്കറും ചേര്‍ന്നെഴുതിയ കഥയ്ക്ക് തിരക്കഥ ശങ്കറും സംഭാഷണം സുജാതയുമൊണ് ഒരുക്കിയത്.
ഛായാഗ്രഹണം കെ വി ആനന്ദും സംഗീതം എ ആര് റഹ്മാനും നിര്‍വ്വഹിച്ചു. ആന്റണി ഗോണ്‍സാല്‍വസ് ആയിരുന്നു എഡിറ്റര്‍. 2007 ജൂണ്‍ 15 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
You asked, we heard you! Here comes a super treat for Superstar @rajinikanth's fans in Andhra and Telangana!!
Enjoy #SivajiTheBoss on the big screen in select theatres in Andhra & Telangana, from the 9th of December 2023 as part of a week-long celebration for his birthday!… pic.twitter.com/IrEShd70kv
— AVM Productions (@avmproductions) November 5, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക