ദിവസവും നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെളുത്തുള്ളി. ഫൈബര്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി വെറും വയറ്റില്‍ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കണമെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇങ്ങനെ വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി മികച്ച പരിഹാരമാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക