ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ഉലുവ. ഉലുവയിലെ വിറ്റാമിൻ സി മുഖചർമ്മം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ചെറുക്കാനും സഹായിക്കുന്നു.
ചർമ്മ സംരക്ഷണത്തിന് ഇതാ ചില ഉലുവ ഫേസ്പാക്ക്
ഉലുവ പേസ്റ്റും ഇളംചൂടുള്ള പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകൾക്കുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തിന് ചെറുപ്പം നൽകുന്ന ഒന്നാണിത്.
രണ്ട് ടേബിൾ സ്പൂൺ ഉലുവ കുതിർത്തത് അരച്ചെടുക്കണം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇവ നന്നായി മിക്സ്ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക