എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെ തന്റെ നിലപാട് വ്യക്തമാക്കി കെവി തോമസ് രംഗത്തെത്തി. ഇനിയൊരു പാർലമെന്ററി ലൈഫ് താൻ ആഗ്രഹിക്കുന്നില്ല എന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇനി ഇല്ലന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയ കെവി തോമസ് എറണാകുളം ഉൾപ്പെടെ 20 സീറ്റുകളിലും ഇടതുമുന്നണിക്ക് നല്ല സാധ്യതയുണ്ട് എന്നും പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തതയില്ലാതെ പോയെന്നും കുറ്റപ്പെടുത്തി.
ഇടത് സ്വതന്ത്രനായി എറണാകുളം ലോക്സഭാ മണ്ഡലത്തിൽ കെ വി തോമസ് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇനി ഇല്ല എന്ന് വ്യക്തമാക്കിയ കെ വി തോമസ് രാഷ്ട്രീയത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നും ഇത് തന്റെ തീരുമാനമാണ് എന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക