മഞ്ഞള്‍ കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണുള്ളത്. അണുബാധകളില്‍ നിന്നു നമ്മളെ സംരക്ഷിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മഞ്ഞള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞല്‍ ഉപയോഗിക്കുന്നതിന്റെ അളവും കൃത്യമായി ശ്രദ്ധിക്കണം. മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പലരും രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍ കഴിക്കുന്നവരുണ്ട്. ചിലര്‍ പാലില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്ത് കുടിക്കും. പൊതുവില്‍ കഫക്കെട്ട് കുറയ്ക്കാന്‍, വിരശല്യം അകറ്റാന്‍, അതുപോലെ തന്നെ നല്ല രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍ ഒരു ദിവസം കഴിക്കുന്നതിനും ചില അളവുകളുണ്ട്. അതായത് ഒരു ദിവസം 500 മുതല്‍ 2000 മില്ലിഗ്രാം മഞ്ഞളാണ് നമ്മള് കഴിക്കേണ്ടത്. എന്നാല്‍ മാത്രമാണ് ഇതിന്റെ ഗുണങ്ങള്‍ നമ്മള്‍ക്ക് ലഭിക്കുകയുള്ളൂ.
ദിവസേന അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷവശങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദോഷമവശമായി അനുഭവപ്പെടുക ഇത് വയറ്റില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ആണ്. നിങ്ങള്‍ അമിതമായി മഞ്ഞള്‍ കഴിക്കുമ്പോള്‍ അത് വയറ്റില്‍ അസിഡിറ്റി പ്രശ്നങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ, വയറിളക്കം, വയര്‍ ചീര്‍ക്കല്‍ എന്നീ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ചിലര്‍ക്ക് മഞ്ഞള്‍ അമിതമായി ശരീരത്തില്‍ എത്തുമ്പോള്‍ അത് അമിതമായിട്ടുള്ള തലവേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുപോലെ തലകറക്കം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാനും മഞ്ഞളിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ചലരില്‍ പിത്താശയത്തില്‍ കല്ല് പോലും വരാന്‍ ഇത് കാരണമാണ്. അതുപോലെ ഗര്‍ഭിണികളില്‍ രക്തസ്രാവം വരുന്നതിനും മഞ്ഞളിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. അതിനാല്‍ അമിതമായി മഞ്ഞള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
മഞ്ഞള്‍ എന്നത് നല്ലൊരു ആയുര്‍വേദം ആയതിനാല്‍ പലരും ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് വിസ്വസിക്കുന്നത്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് പ്രകാരം കര്ക്യുമിന് ആരോഗ്യത്തിന് നല്ലതാണെങ്കിലും അതിന്റെ അമിതമായിട്ടുള്ള ഉപയോഗം പലപ്പോഴും നമ്മള്‍ക്ക് ദോഷവശങ്ങള്‍ നല്കുന്നു എന്നാണ് പറയുന്നത്. നമ്മള് ഉപയോഗിക്കുന്ന മഞ്ഞളില്‍ 2 ശതമാനത്തോളം ഓക്സലേറ്റ്സ് അടങ്ങിയിരിക്കുന്നു. നമ്മള് അമിതമായി മഞ്ഞള്‍ കഴിക്കുമ്പോള്‍ ശരീരത്തിലേയ്ക്കെത്തുന്ന ഓക്സലേറ്റുകളുടെ അളവും വര്‍ദ്ധിക്കുന്നു. ഇത് വൃക്കയില്‍ കല്ല് വരുന്നതിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക