തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം 900 കോടിയോളം രൂപ മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും.
നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്ഷന് തുകയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെന്ഷന് വിതരണത്തിന് പണം അനുവദിക്കാന്‍ കഴിയാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക