കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകരാണോ നിങ്ങൾ. പശു വളർത്തലിൽ പരിശീലനം നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പശു വളർത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകർക്കാണ് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നവംബർ 14, 15 തീയതികളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ഷീരകർഷകർ നവംബർ 13 മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനും ആയി 04972-763473 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക