നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘കാതൽ ദി കോർ’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന ജിയോ ബേബിയാണ്.
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് വിതരണത്തിന് എത്തിക്കുന്ന ചിത്രം നവംബർ 23ന് തിയേറ്ററുകളിലെത്തും. ‘കാതൽ’ എന്നാണ് ചിത്രത്തിന്റെ പേര് എങ്കിലും പ്രണയം അല്ല ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.
ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഐ എഫ് എഫ് ഐയിലും ഡിസംബർ 8 മുതൽ 15വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക