ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലനത്തിനിടെ എയര്‍ ഇന്ത്യയിലെ സീനിയര്‍ പൈലറ്റ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഹിമാനില്‍ കുമാര്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.35-ഓടെ ടെര്‍മിനല്‍ മൂന്നില്‍ എയര്‍ഇന്ത്യയുടെ പരിശീലന പരിപാടിക്കിടെ ആരോഗ്യപ്രശ്നം ഉണ്ടാവുകയായിരുന്നു. ഉടനെ വിമാനത്താവളത്തില്‍ത്തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 23ന് കുമാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയനായതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യാതൊരു പ്രശ്നവും കണ്ടെത്തിയിരുന്നില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
അതേസമയം, മൂന്നുമാസത്തിനിടെ യുവ പൈലറ്റുമാര്‍ ഹൃദയാഘാതം മൂലം മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക