മലപ്പുറം: ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭക്ക് ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കിട്ടിയത്.
ഭക്ഷ്യസുരക്ഷ എൻഫോഴ്സ്മെൻറ് അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. പരാതിയെ തുടർന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക