ജമ്മു കാശ്മീരിലെ കുൽഗ്രാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് 5 ഭീകരരെ സൈന്യം വധിച്ചു. ഡി എച്ച് പോറ ഏരിയയിലെ സാംനോ മേഖലയിൽ കഴിഞ്ഞദിവസം ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഓപ്പറേഷൻ അന്തിമഘട്ടത്തിലാണ് എന്നും പോലീസ് അറിയിച്ചു.
ഭീകരർക്ക് എതിരായ ഓപ്പറേഷനിൽ പങ്കെടുക്കുന്നത് സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, 9 പാരാ പോലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ്. ആയുധങ്ങളും കുറ്റകരമായ വസ്തുക്കളും അടക്കം കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വളരെ വൈകി നിർത്തിവെച്ച ഭീകരർക്കെതിരായ ഓപ്പറേഷൻ ഇന്ന് പുലർച്ചയോടെയാണ് സംഘം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക