പിസ പോലുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നതിലൂടെ ശരീര ഭാരം കൂടുകയാണ് ചെയ്യുന്നത്. ആരോഗ്യകരമല്ലെങ്കിലും മിക്കവരുടെ പ്രിയപ്പെട്ട ആഹാരങ്ങളിലൊന്നാണ് പിസ. ശരീര ഭാരം കൂടുമെന്നതാണ് പലരെയും പിസ കഴിക്കുന്നതില്‍ നിന്നും പിന്തിപ്പിരിക്കുന്നത്.
എന്നാല്‍ ഇത്തരം വേവലാതികള്‍ ഒന്നുമില്ലാതെ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പിസയാണ് സീഡ് ക്രസ്റ്റ് പിസ. മൈദയും ചീസും ഇല്ലാതെയാണ് ഇതുണ്ടാക്കുക.
സീഡ് ക്രസ്റ്റ് പിസ ഉണ്ടാക്കുന്ന വിധം
ഒരു ബൗള്‍ ഗോതമ്പ് മാവില്‍ രണ്ട് ടീസ്പൂണ്‍ ചിയ വിത്ത്, ഒരു ടീസ്പൂണ്‍ എള്ള് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് മൃദുവാക്കുക. രണ്ട് മണിക്കൂര്‍ നേരത്തിന് ശേഷം മാവില്‍ അല്‍പ്പം നെയ്യ് പുരട്ടുക. ശേഷം മാവ് ഉപയോഗിച്ച് പിസ്സ ബേസ് ഉണ്ടാക്കാം. പിന്നീട് പിസ സോസ്, മലൈ എന്നിവ പുരട്ടുക.
ബേസില്‍ തക്കാളിയും മറ്റ് ഫില്ലിങ്ങ്സും ചേര്‍ക്കുക. 150 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്ത് ബേക്ക് ചെയ്യുക. ഇതോടെ ചീസും മൈദയും ഇല്ലാത്ത ഭാരം കുറക്കാന്‍ സഹായിക്കുന്ന സീഡ് ക്രസ്റ്റ് പിസ തയ്യാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക