തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം.
നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നല്‍കാനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക