എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
ഇടവം: കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.
കർക്കടകം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ചിങ്ങം: കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
കന്നി: കാര്യതടസ്സം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
വൃശ്ചികം: കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, യാത്രാപരാജയം, ശരീരക്ഷതം ഇവ കാണുന്നു.
ധനു: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, മത്സരവിജയം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം: കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, യാത്രാതടസ്സം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കുംഭം: കാര്യവിജയം, സന്തോഷം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, തൊഴിൽ ലാഭം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക