മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് കുടുംബം സുപ്രിം കോടതിയെ സമീപിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വിധി വന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയിൽ പോകും. നീതികിട്ടാൻ എതറ്റം വരെയും പോകുമെന്നും അമ്മ വ്യക്തമാക്കി. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു.
എന്നാൽ മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിൽ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്. കേസിൽ ഒന്ന് മുതൽ 16 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക