കൊച്ചി: ഹൈക്കോടതി അഭിഭാഷകനും നടനുമായ ദിനേശ് മേനോന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോടതിയിലേക്ക് പോകുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. റോബിൻ ബസ് ഉടമ ഗിരീഷിന്റെ അഭിഭാഷകനാണ്.
17 ചിത്രങ്ങളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ‘വാടക വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. വിടപറയും മുന്‍പേ, എയര്‍ ഹോസ്റ്റസ്, ശേഷം കാഴ്ചയില്‍ തുടങ്ങിയവയാണ് ദിനേശ് മേനോന് അഭിനയിച്ച പ്രധാനചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക