നിരവധി ആരോഗ്യഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നെയ്യ്. നെയ്യില്‍ അടങ്ങിയിരിക്കുന്ന നല്ല കൊളസ്ട്രോള്‍, ഫാറ്റി ആസിഡ് എന്നിവ മനുഷ്യശരീരത്തില്‍ പല രോഗങ്ങളെയും അകറ്റി നിര്‍ത്തുന്നതിന് ഫലം ചെയ്യും. മുടിയെ പരിപാലിക്കുന്നതിനും ചര്‍മ്മത്തെ കൂടുതല്‍ മോയ്സ്ചറൈസ് ചെയ്യുന്നതിനും നെയ്യ് വളരെ നല്ലതാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് നെയ്യ് ഗുണം ചെയ്യും. രണ്ട് ടീസ്പൂണ്‍ നെയ്യിലേയ്ക്ക് ഒരു ടീസ്പൂണ്‍ കടലമാവ് ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെയ്യിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും.
കറുത്ത പാടുകളെ അകറ്റാനും നെയ്യ് ഉത്തമമാണ്. രണ്ട് ടീസ്പൂണ്‍ നെയ്യിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ നെയ്യിലേയ്ക്ക് കുറച്ച് കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ തടയാന്‍ സഹായിക്കും. രണ്ട് തുള്ളി നെയ്യ് എടുത്ത് ചുണ്ടില്‍ പുരട്ടുന്നത് പതിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക