പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞദിവസം നടന്ന ലോകകപ്പ് മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇതിനെതിരെയാണ് രൂക്ഷ പരിഹാസവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
മോദി എത്തും വരെ നന്നായി കളിച്ച ടീം ഇന്ത്യ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരം കാണാനെത്തുകയും മത്സരത്തിനുശേഷം ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തു വന്നിരുന്നു.
ഡ്രസ്സിംഗ് റൂമിൽ എത്തി താരങ്ങളെ ആശ്വസിപ്പിച്ച നരേന്ദ്ര മോദി രോഹിത്തിനെയും കോലിയേയും തോളിൽ തട്ടി ആശ്വസിപ്പിക്കുകയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ഒക്കെ ചെയ്തിരുന്നു. ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക