ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും താരം ആരാധക മനം കവരാറുണ്ട്. ഇപ്പോൾ കറുത്ത ഗൗണിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സിൽവർ നിറത്തിലുള്ള സീക്വൻസുകളാൽ അലങ്കരിച്ച കറുത്ത നിറത്തിലുള്ള ഫുൾ ലെങ്ത് സ്ലീവ് ലെസ്സ് ഗൗൺ ആണ് താരം ഇത്തവണ തെരഞ്ഞെടുത്തത്. മാച്ചിങ് ആയ ഹാൻഡ് ഗ്ലൗസും സ്റ്റോൺ കമ്മലും താരത്തെ കൂടുതൽ മനോഹരിയാക്കി.
ചുണ്ടിന് ഹൈലൈറ്റ് ചെയ്ത് നൽകിയിരിക്കുന്ന മേക്കപ്പ് താരത്തിന്റെ സ്റ്റൈലിനെ കൂടുതൽ ആകർഷകമാക്കി. ആരാധകരെടക്കം നിരവധി പേരാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് കമന്റുകൾ നൽകി രംഗത്തെത്തുന്നത്.
https://www.instagram.com/p/Czyd7LxPt7I/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക