കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് പാറക്കൽ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
രാത്രി ഒമ്പതരയോടെയാണ് സംഭവം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഒൻപതും പതിനാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.
റോഡില്‍ നിന്നും 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഫയര്‍ഫോഴ്സെത്തി വണ്ടി പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക