വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹി സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് സിന്‍സിനാറ്റി മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ ആദിത്യ അദ്ലാഖ്(26) നെയാണ് കാറില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
യുഎസിലെ ഒഹായോയില്‍ വെടിയേറ്റ് കാറില്‍ കിടന്ന നിലയില്‍ കണ്ടെത്തിയ ആദിത്യയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്ന് സിന്‍സിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥന് കണ്ണിംഗ്ഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക