കണ്ണൂർ: ചെറുതാഴം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുറച്ചേരി ഗവണ്മെന്റ് യൂ പി സ്കൂളിൽ നിർമിക്കുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനം മുൻ കായിക വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി രോഹിണി,ബ്ലോക്ക് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഏ വി രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി വി ഉണ്ണികൃഷ്ണൻ, പി പി അംബുജാക്ഷൻ, എം ടി സബിത, പഞ്ചായത്ത് സെക്രട്ടറി കെ ശിവദാസൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം വി രാജീവൻ, വാർഡ് മെമ്പർ കെ ശശിധരൻ, പി പ്രഭാവതി, കെസി തമ്പാൻ മാസ്റ്റർ, ജയൻ എ, വിപിൻ കെസി, ടി വി ധനേഷ് എന്നിവർ സംസാരിച്ചു.
306880 രൂപയുടെ ഭരണാനുമതി ലഭിക്കുകയും 493 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതുമായ പ്രവൃത്തിയാണ് ഗ്രൗണ്ട് നിർമാണത്തിലൂടെ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക