നെടുമ്പാശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 454.70 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍ നിന്നും മസ്കറ്റ് വഴി ഒമാന്‍ എയര്‍ വിമാനത്തില്‍ ഇവിടെ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സിലണ്ടര്‍ രൂപത്തിലാക്കിയ ആറു സ്വര്‍ണ കഷണങ്ങളാണ് കണ്ടെടുത്തത്. ഇലക്ട്രിക് ടൈമറിന്റെയും സ്പാനറിന്റെയും അകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ചെക്ക് ഇന്ബാഗിലാണ് ഈ ഉപകരണങ്ങള്‍ വച്ചിരുന്നത്. 24.24 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ കസ്റ്റംസ് ആക്ട് അനുസരിച്ച് നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക