ന്യൂഡൽഹി: ഡീപ് ഫെയ്ക്കിൽ കുടുങ്ങി ബോളിവുഡ് താരം ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
നേരത്തെ നടി രശ്മിക മന്ദാനയുടെ ഡീഫ് ഫെയ്ക് വിഡിയോ പുറത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നിരുന്നു. പിന്നീട് കത്രീന കൈഫ്, കജോൾ, സാറാ തെൻഡുൽക്കർ എന്നിവരുടെയും ഡീപ് ഫെയ്ക്കുകൾ പുറത്തുവന്നിരുന്നു.
ഇത്തരം ഡീപ് ഫെയ്ക് വിഡിയോകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക