പഴവും മുട്ടയും ഉപയോഗിച്ച് നമുക്ക് ഒരു നാലുമണി പലഹാരം ട്രൈ ചെയ്തു നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു മിക്സ് റെഡിയാക്കി എടുക്കണം.
അതിനായി ഒരു പാൻ അടുപ്പത്തേക്ക് വയ്ക്കാം. താൻ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. കുറച്ച് അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് അല്പം നാളികേരം ചിരകിയത് ചേർത്ത് കൊടുക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കണം. അല്പം ഏലക്കയുംകൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി ഒന്ന് മൂപ്പിച്ചെടുക്കണം.
പിന്നീട് ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം ചിക്കി പൊരിച്ചെടുക്കാം. ഈ മിക്സ് മാറ്റിവെക്കാം. ഇനി നമുക്ക് നേന്ത്രപ്പഴം പുഴുങ്ങി എടുക്കാം. പുഴുങ്ങിയെടുത്ത പഴം നല്ലതുപോലെ ഒന്ന് ഉടച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ചേർത്ത് ഒരു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കണം. കയ്യിൽ എണ്ണയോ വെള്ളമോ കയ്യിൽ തേച്ചു കൊടുക്കാവുന്നതാണ്.
പിന്നീട് ഇത് 2 തുല്യ ബോളുകൾ ആക്കി പരത്തിയെടുക്കണം. ഇനി പരത്തിയെടുത്ത മാവിലേക്ക് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട മിക്സ് വെച്ചു കൊടുക്കാം. പിന്നീട് പരത്തി മാറ്റിവച്ചിരിക്കുന്ന അടുത്ത പഴത്തിന്റെ മാവ് ഇതിനു മുകളിലായി വെച്ച് സൈഡ് വശം നല്ലതുപോലെ ഒട്ടിച്ചെടുക്കണം. ഇനി ഇത് ഒരു സ്റ്റീമറിൽ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം. ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്ത് സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക