കാടിന്റെ മനോഹാരിത ആസ്വദിക്കണമെങ്കിൽ 900 കണ്ടിയിലേക്ക് പോകണം. അക്ഷരാർത്ഥത്തിൽ കൊടും കാട് തന്നെയാണ് 900 കണ്ടി. വയനാട്ടിലെ മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ ദൂരമാണ് 900 കണ്ടിയിലേക്കുള്ളത്.
വയനാട്ടിലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിൽകൂടി പോയി കുറച്ചു കഴിഞ്ഞാൽ കള്ളാടിയിലെത്തും. എവിടെ നിന്ന് കുറച്ചുകൂടി പോയാൽ 900 കണ്ടിയിലേക്കുള്ള പാതയിൽ എത്തും. കഠിനമേറിയതാണ് ഇവിടുത്തെ റോഡുകൾ. യാത്ര ചെയ്യണമെങ്കിൽ 4 വീലറോ ബൈക്കോ വേണം.
മഞ്ഞിൽ കൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയണമെങ്കിൽ അതിരാവിലെ തന്നെ കാടിനുള്ളിലേക്ക് കയറണം. വളരെ നല്ല ഒരു അനുഭൂതിയാണിത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം തീർച്ചയായും ഇഷ്ടപ്പെടും എന്ന് ഉറപ്പ്.
900 ഏക്കർ സ്ഥലം എന്നാണ് 900 കണ്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഈ 900 ഏക്കർ സ്ഥലവും പല ആളുകളുടെ ഉടമസ്ഥതയിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക