ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് യൂത്ത് ഐക്കൺ പൃഥ്വിരാജ് ആണ്.
ഇപ്പോഴിതാ ചിത്രത്തിൽ പൃഥ്വിരാജ് ജോയിൻ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്.ചിത്രത്തിന്റെ ലൊക്കേഷനിൽ പൃഥ്വിരാജ് മാസ് എൻട്രി നടത്തുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ കഥാപാത്രമായി ആണ് എത്തുന്നത് എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
വിപിൻദാസിന്റെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ജയ ജയ ജയ ജയഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം എമ്പുരാൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്.
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെന്യാമിൻന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി അണിയിച്ചൊരുക്കുന്ന ആടുജീവിതം ആണ് പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
https://www.facebook.com/watch/?v=650638716985808
പ്രതികരിക്കാൻ ഇവിടെ എഴുതുക