കഴിഞ്ഞ മാസമാണ് ഷാവോമി പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഹൈപ്പര്‍ ഓഎസ് അവതരിപ്പിച്ചത്. പഴയ എംഐയുഐക്ക് പകരമായാണ് പുതിയത് അവതരിപ്പിച്ചത്. ഷാവോമി 14 സീരീസ് സ്മാര്‍ട്ഫോണുകള്‍ പുറത്തിറങ്ങിയത് ഹൈപ്പര്‍ ഓഎസുമായാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഫോണുകളിലേക്ക് പുതിയ ഓഎസ് എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.
ഷാവോമിയുടെയും റെഡ്മിയുടേയും വിവിധ ഫോണുകളില്‍ ഹൈപ്പര്‍ ഒഎസ് അപ്ഡേറ്റ് ലഭിക്കും. എന്നാല്‍ ഹൈപ്പര്‍ ഒഎസ് അപ്ഡേറ്റ് ലഭിക്കുന്നതില്‍ അടുത്തിടെ അവതരിപ്പിച്ച ഷാവോമി 13 സീരീസ് ഇല്ല. ഷാവോമി പാഡ് 6 ലും അപ്ഡേറ്റ് ലഭിക്കില്ല. എന്നാല്‍ പുതിയ ഷാവോമി പാഡ് 5 ല്‍ അപ്ഡേറ്റ് ലഭിച്ചേക്കും.
ആന്‍ഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും അടിസ്ഥാനമാക്കിയാണ് പുതിയ ഓഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത്. അതായത് ഹൈപ്പര്‍ ഓഎസ് കേവലം സ്മാര്‍ട്ഫോണുകള്‍ക്ക് വേണ്ടി മാത്രമുള്ള ഓഎസ് ആയിരിക്കില്ല. ഷാവോമിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പര്‍ ഓഎസിന്റെ സാന്നിധ്യമുണ്ടാവും.
താഴെ പറയുന്ന ഫോണുകളിലാണ് ഹൈപ്പര്‍ ഒഎസ് അപ്ഡേറ്റ് ലഭിക്കുന്നത്.
Xiaomi 12S Ultra
Xiaomi 12S Pro
Xiaomi 12S
Xiaomi 12 Pro
Xiaomi 12 Pro Dimensity Edition
Xiaomi 12
Xiaomi Pad 5 Pro 12.4
Redmi K50 Ultra
Redmi K50 Gaming Edition
Redmi K50 Pro
Redmi K50
പ്രതികരിക്കാൻ ഇവിടെ എഴുതുക