ബജറ്റ് ഫ്രണ്ട്ലി ആയ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിക്കുന്ന കമ്പനിയാണ് ഇൻഫിനിക്സ്. ഇത്തവണ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻഫിനിക്സ് ഇൻബോക്സ് എക്സ്1 സ്ലിം എക്സ്.എൽ 21 എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Intel Core i3-10th Gen പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.2 കിലോഗ്രാം മാത്രമാണ്. ഇന്ത്യൻ വിപണിയിൽ വില 29,490 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക