തിരുവനന്തപുരം: പി.എസ്.സി എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഇത്തവണ പൊതു പരീക്ഷ ഒഴിവാക്കി ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക.
പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. അപേക്ഷകർ എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ജയിക്കണമെന്നതാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം 18-36. ജില്ലാ അടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം. ശമ്പള നിരക്ക് 26,500-60,700 ആയിരിക്കും.
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 19-31 ആണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക