രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം.100 കടന്നിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
ബിജെപി ലീഡുയര്‍ത്തിയതോടെ ബിജെപി ഓഫീസിൽ ഉത്സവാന്തരീക്ഷമാണ്. ആഘോഷങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു. 2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്. ഗെലോട്ടിന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന് പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍. അതേസമയം കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക