ഐക്യു 12 5ജി സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു. പെർഫോമൻസിനും ക്യാമറയിലും മികച്ച ഫീച്ചറുകൾ ഉള്ള ബ്രാൻഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ് പുതിയ സ്മാർട്ട്ഫോൺ എത്തുന്നത്. ഡിസംബർ 12-നാണ് ഐക്യു 12 5ജി ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ട്.
6.7 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി സ്ക്രീനാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ആൻഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 60,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു പ്രീമിയം ഫോണായിരിക്കും ഐക്യു 12 എന്ന് പ്രതീക്ഷിക്കാം.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മറ്റൊരു ആകർഷണീയത. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക