മുടികൊഴിച്ചിലും താരനും നമ്മളിൽ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ മുട്ട ഒരു മാർഗമാണ്. മുട്ട ഉപയോഗിച്ചുള്ള ചില പൊടികൈകൾ നോക്കാം
ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉലുവപ്പൊടി എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടി കഴുകുന്നത് മുടിയിഴകളെ ബലമുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ വെള്ള, 4-5 ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ ഈ പാക്ക് സഹായിക്കുന്നു.
ഒരു വാഴപ്പഴം, ഒരു മുട്ട, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടി നന്നായി കഴുകുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുവാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക