നമ്മുടെ സൗന്ദര്യം നിലനിർത്താൻ പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിന് വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അത് എന്താണെന്നറിയാമോ? ഉറക്കം.
രാത്രിയില്‍ ഏഴ്- എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി, അസ്വസ്ഥതകളില്ലാതെ ഉറങ്ങാൻ പതിവായി സാധിക്കണം. ഉറക്കമില്ലായ്മയോ സുഖകരമായ ഉറക്കം ലഭിക്കാത്തതോ പതിവാകുന്നുവെങ്കില്‍ അത് ചര്‍മ്മത്തിനും ശരീരത്തിനുമെല്ലാം നേരത്തെ തന്നെ പ്രായം തോന്നിക്കുന്നതിന് കാരണമാകും.
എത്രമാത്രം സുഖകരമായ ഉറക്കം കിട്ടുന്നു എന്നത് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള താക്കേലാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
ഉറക്കിലാണ് ആരോഗ്യം എപ്പോഴും അതിന്റെ പ്രശ്നങ്ങളെ പരിഹരിച്ച് സുഖപ്പെടുത്തുന്നത്. ഏഴ്- എട്ട് മണിക്കൂര്‍ ഉറക്കെ കിട്ടുമ്പോള്‍ തന്നെ ശരീരത്തിലെ കോശങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു, തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കുന്നു, രോഗ പ്രതിരോധ ശേഷി കൂടുന്നു, ഉന്മേഷം വര്‍ധിക്കുന്നു, ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു- ഇതെല്ലാം ചേരുമ്പോള്‍ തന്നെ വ്യക്തി ആരോഗ്യപരമായി മുന്നിലെത്തുന്നു.
ഉറക്കമില്ലായ്മ ബിപി, വിഷാദം, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളിലേക്കെല്ലാം വഴിവയ്ക്കുന്നു. അതോടൊപ്പം സ്കിൻ പെട്ടെന്ന് പ്രായമായതായി തോന്നിപ്പിക്കാനും ഉറക്കമില്ലായ്മ വലിയ രീതിയില്‍ കാരണമാകും. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഉറക്കമാണ് പ്രധാനമായും നാം നിത്യജീവിതത്തില്‍ ഉറപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക