‘ഡിസംബർ ഓർക്കാൻ’ എന്ന പേരിൽ പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഒല ഇലക്ട്രിക് എസ് 1 എക്സ് പ്ലസ്. ഇരുപതിനായിരം രൂപയുടെ ഡിസ്കൗണ്ട് ആണ് പുതിയ എസ് 1 എക്സ് പ്ലസ് സ്കൂട്ടർ മോഡലിന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇരുപതിനായിരം രൂപയുടെ ഡിസ്കൗണ്ട് ഇളവിന് ശേഷം 89,999 രൂപയാണ് വിലയായി ഈടാക്കുക. 3 കെ ഡബ്ലിയു എച്ച് ബാറ്ററി ഉള്ള സ്കൂട്ടറിൽ 151 കിലോമീറ്റർ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.
3.3 സെക്കൻഡിൽ 0 – 40 വേഗം കൈവരിക്കുമെന്നും 90 കിലോമീറ്റർ ഉയർന്ന വേഗം ലഭിക്കുമെന്നുമാണ് സ്കൂട്ടറിലെ 6 കെ ഡബ്ലിയു മോട്ടോറിന്റേതായി കമ്പനി അവകാശപ്പെടുന്ന പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക