എണ്ണമയമുള്ള ചർമ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചർമ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് ഫേസ് പാക്കുകൾ പരിചയപ്പെടാം
2 ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസും 1 ടേബിൾസ്പൂൺ പൊടിച്ച ചന്ദന പൊടിയും ചേർത്ത് മിശ്രിമാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക.
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ചെറുപയർ പൊടി. ഒരു കപ്പ് ചെറുപയർ, ഒരു നുള്ള് മഞ്ഞൾ, കുറച്ച് പാൽ എന്നിവ എടുക്കുക. ശേഷം ഇവ മൂന്നും ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ചർമ്മത്തിലെ സെബം അളവ് സന്തുലിതമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.
കാരറ്റ് പേസ്റ്റും തേനും ചേർത്ത് മുഖത്തിടുന്നത് മുഖം തിളക്കമുള്ളതാകാൻ സഹായിക്കും.
മുൾട്ടാണി മിട്ടി ചർമ്മത്തെ ആഴത്തിൽ നിന്ന് വൃത്തിയാക്കാനും അധിക എണ്ണ ആഗിരണം ചെയ്യാനും സഹായിക്കുന്നു. മുൾട്ടാണി മിട്ടി റോസ് വാട്ടറുമായി ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക