ഹണിമൂണ്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മിക്ക ആളുകളുടെയും പ്രശ്നം ഏത് സ്ഥലം തിരഞ്ഞെടുക്കും എന്നതാണ്. ചിലര്‍ വിവാഹം ഉറപ്പിച്ചു കഴിയുമ്പോള്‍ തന്നെ ഹണിമൂണ്‍ യാത്രക്കായി പോകേണ്ട സ്ഥലങ്ങള്‍ ഉറപ്പിച്ചുവെയ്ക്കും. എന്നാല്‍ മറ്റു ചിലര്‍ക്ക് എങ്ങോട്ടേക്ക് പോകും എന്നത് തന്നെയാകും പ്രശ്നം. യാത്രക്കായി ചിലര്‍ വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭൂരിഭാഗം പേരും ഇന്ത്യയ്ക്കത്ത് തന്ന യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ മികച്ച ചില ഹണി മൂണ്‍ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം. കേരളത്തില്‍ ഹണിമൂണിനായി പറ്റിയ സ്ഥലമാണ് ആലപ്പി. ആലപ്പുഴയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും ഹൗസ് ബോട്ടുകളില്‍ സൂര്യാസ്തമയങ്ങള്‍ കണ്ടും ഹണി മൂണ്‍ കാലം ആഘോഷിക്കാം. അടുത്തത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണ്. വര്‍ഷം തോറും ഒരുപാട് സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഹണി മൂണ്‍ യാത്രക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലം കൂടിയാണത്. ബീച്ചുകളും ജല കായിക വിനോദങ്ങളും ആസ്വദിക്കാം.
ഹണി മൂണ്‍ യാത്രകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗോവ. മനോഹരമായ ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഭക്ഷണം, സാഹസിക കായിക വിനോദങ്ങള്‍ തുടങ്ങിയവയാണ് ഗോവയിലെ സവിശേഷതകള്‍. മണാലിയും മികച്ച് ഒരു ഓപ്ഷനാണ്. സ്വിറ്റ്സര്‍ലാന്റ് ഓഫ് ഇന്ത്യ എന്നാണ് മണാലി അറിയപ്പെടുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലി ഇന്ത്യയിലെ ഏറ്റവും മികച്ച ഹണി മൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. മണാലിയിലെ മഞ്ഞും പ്രകൃതി ഭംഗിയും നല്ല കാലാവസ്ഥയുമെല്ലാം നിങ്ങളുടെ യാത്രക്ക് ഭംഗി കൂട്ടും.
ഹിമാചല്‍ പ്രദേശിലാണ് ഷിംലയാണ് മറ്റൊരിടം. പഴയ ബ്രിട്ടീഷ് ‘സമ്മര്‍ ക്യാപിറ്റല്‍’ കൊളോണിയല്‍ കാലഘട്ടത്തിലെ വാസ്തുവിദ്യാ വിസ്മയങ്ങള്‍, മനോഹരമായ മലയോര ഹോട്ട്സ്പോട്ടുകള്‍, ടോയ് ട്രെയിന്‍ തുടങ്ങിയവ ഷിംലയില്‍ ആസ്വദിക്കാം. സിക്കിമിലെ ഏറ്റവും വലിയ പട്ടണമായ ഗാങ്ടോക്കിലെ ബുദ്ധ വിഹാരങ്ങള്‍, സ്ഫടിക ഹിമ തടാകങ്ങളും ഇടതൂര്‍ന്ന വനങ്ങളും ഹിമാലയന്‍ പര്‍വതനിരകളുടെ അതിശയകരമായ കാഴ്ചകളും നിങ്ങളുടെ ഹണി മൂണ്‍ യാത്രക്ക് മാറ്റ് കൂട്ടുന്നു. കശ്മീരിന്റെ ഭംഗി ആസ്വദിക്കാതെ യാത്രകള്‍ അവസാനിപ്പിക്കാനാവില്ല. മനോഹരമായ ദാല്‍ തടാകം, അമ്പരിപ്പിക്കുന്ന പര്‍വത കാഴ്ചകള്‍, അതിശയിപ്പിക്കുന്ന മുഗള്‍ ഉദ്യാനങ്ങള്‍, വിശാലമായ തോട്ടങ്ങള്‍ എന്നിവ ശ്രീനഗര്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക