കൊച്ചി: ‘ഹൃദയപൂർവം’ പരിപാടിയുമായി പൊലീസ് അസോസിയേഷൻ. മാനസിക സമ്മർദം അനുഭവിക്കുന്ന പൊലീസുദ്യോഗസ്ഥരെ ചേർത്തുപിടിക്കാനുള്ള ലക്ഷ്യമിട്ടാണ് ഈ പരിപാടി. ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾക്ക് കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.
കേരളാ പോലീസ് അസോസിയേഷൻ , ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നോതൃത്വത്തിൽ എറണാകുളം റൂറൽ ജില്ലാക്കമ്മിറ്റിയാണ് “ഹൃദയപൂർവം’ പരിപാടി സംഘടിപ്പിച്ചത്.
പൊതുജനങ്ങളുടെ സേവനത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറക്കുന്നതിന്റ ഭാഗമായാണ് ‘ഹൃദയപൂർവം’ പരിപാടിക്ക് പൊലീസ് അസോസിയേഷൻ തുടക്കമിട്ടത്. കേരളാ പൊലീസ് അസോസിയേഷന്റെയും ഓഫീസ് അസോസിയേഷന്റെയും എറണാകുളം റൂറൽ ജില്ലാ കമ്മിറ്റിയാണ് സംഘാടകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക